വഴയിലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 21കാരന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

Published : Jan 01, 2025, 10:15 AM ISTUpdated : Jan 01, 2025, 10:25 AM IST
വഴയിലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 21കാരന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

Synopsis

തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ്  ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ​ഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നരക്കാണ് അപകടമുണ്ടായത്. ബൈക്ക് എതിരെ വന്ന ഓട്ടോയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കും ഓട്ടോയും പൂർണ്ണമായി തകർന്നിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. ഷാലുവിനൊപ്പമുണ്ടായിരുന്ന ആളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരുവിക്കര പൊലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടപ്പുറത്തിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് വീണു; വയോധികന് ദാരുണാന്ത്യം
പാസ്കോ ബസിന്റെ പോക്കിലൊരു പന്തികേട്, പരിശോധനയിൽ കണ്ടെത്തിയത് ഡ്രൈവറുടെ അരയിൽ കുപ്പി, 60കാരൻ അറസ്റ്റ്