സൂര്യാതപം; കോഴിക്കോട് ജില്ലയില്‍ ഇതുവരെ ചികിത്സ തേടിയത് 220 പേര്‍

Published : Apr 17, 2019, 11:00 PM IST
സൂര്യാതപം;  കോഴിക്കോട് ജില്ലയില്‍ ഇതുവരെ ചികിത്സ തേടിയത് 220 പേര്‍

Synopsis

മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയത് 220 പേരാണ്

കോഴിക്കോട്: സൂര്യാതപം മൂലം ജില്ലയില്‍ ഇന്ന് ചികിത്സ തേടിയത് പതിമൂന്ന് പേര്‍. ബേപ്പൂര്‍, കൊമ്മേരി,മാങ്കാവ്, ഇരിങ്ങല്‍, ചോറോട്, പുതുപ്പാടി, പയ്യോളി, പേരാമ്പ്ര, പുതുപ്പണം, വടകര, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ  മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 220 ആയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സൂര്യാഘാതം, സൂര്യാതപം എന്നിവ  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ അംഗന്‍വാടികള്‍ക്ക് ഏപ്രില്‍ 30 വരെ അവധിയായിരിക്കും. 
അംഗന്‍വാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനത്തിന്‍റെ നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളീയം വികെ മാധവൻ കുട്ടി മാധ്യമപുരസ്കാരം; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ എം ബിജുവിന്, നേട്ടം ദൃഷാനയെക്കുറിച്ചുള്ള റിപ്പോർട്ടിന്
വീട്ടിൽ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം; കത്രിക ഉപയോഗിച്ച് വയോധികയുടെ സ്വർണ്ണവള മുറിച്ചെടുത്തു