വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളുടെ നിലവിളി, കണ്ടത് കുട്ടികളെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവറെ; 23 കാരൻ അറസ്റ്റിൽ

Published : Aug 14, 2025, 10:01 AM IST
pocso case arrest

Synopsis

രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയതനുസരിച്ച് സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയും ഇപ്പോൾ പൊഴിയൂരിൽ താമസിക്കുന്നതുമായ സജാദിനെയാണ് (23)വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വീടിന് സമീപം കളിച്ചുകൊണ്ടുനിന്ന പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയതനുസരിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ പൊഴിയൂർ ഭാഗത്ത് കണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാൾ ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിക്ക് സമാന കേസുണ്ടെന്നും വള്ളക്കടവിൽ താമസിക്കെ നാട്ടുകാർ വാഹനം അടിച്ചുതകർത്ത സംഭവമുണ്ടായപ്പോഴാണ് ഇയാൾ പൊഴിയൂരിലേക്ക് താമസം മാറിയത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളുടെ കയ്യിലുണ്ടായിരുന്ന 13500 രൂപ തട്ടിപ്പറിച്ചു, മദ്യം കുടിക്കാൻ നിര്‍ബന്ധിച്ചു, മാനന്തവാടിയിൽ രണ്ട് യുവാക്കൾ പിടിയിൽ
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി