രഹസ്യ വിവരം കിട്ടി 24കാരനെ നോട്ടമിട്ടു, കിടപ്പുമുറിയിൽ ബെഡ് ഷീറ്റിനടിയില്‍ ഒളിപ്പിച്ചത് 2.930 ഗ്രാം എംഡിഎംഎ; യുവാവ് പിടിയിൽ

Published : Oct 29, 2026, 04:28 PM IST
MDMA Seized in Thrissur

Synopsis

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചളിങ്ങാട് സ്വദേശി മുഹമ്മദ് ഫാഹിസ് പിടിയിലായത്. വീടിനകത്തെ കിടപ്പുമുറിയുടെ ബെഡ് ഷീറ്റിനടിയില്‍ നിന്നാണ് 2.930 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎ ഇന്റര്‍മീഡിയറ്റ് അളവിലുള്ളതാണ്.

കൈപ്പമംഗലം: തൃശൂരിൽ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടില്‍ മുഹമ്മദ് ഫാഹിസ് (24) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കയ്പമംഗലം പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ തൂഫാന്‍ പ്രകാരം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കയ്പമംഗലത്ത് നിരോധിത രാസലഹരിയായ എം.ഡി.എംഎയുമായി യുവാവ് പിടിയിലായത്.

വീടിനകത്തെ കിടപ്പുമുറിയുടെ ബെഡ് ഷീറ്റിനടിയില്‍ നിന്നാണ് 2.930 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്. പിടിച്ചെടുത്ത എം.ഡി എം.എ. ഇന്റര്‍മീഡിയറ്റ് അളവിലുള്ളതാണ്. തൃശൂര്‍ റൂറല്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയന്‍, ഡാന്‍സാഫ് എസ്.ഐ. പ്രദീപ്, എ.എസ്.ഐ. ലിജു ഇയ്യാനി, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. മാരായ നിഷാന്ത്, സുര്‍ജിത് സാഗര്‍, കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. രഞ്ജിത്ത് കെ, എസ്.ഐ മാരായ അനന്തകൃഷ്ണന്‍, തോംസണ്‍ ആന്റണി, എസ്.സി.പി.ഒ മിഥുന്‍ ലാല്‍, സി.പി.ഒ. ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവര്‍ത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിനടുത്ത് നിന്നും ദുര്‍ഗന്ധം, സംശയം തോന്നി സമീപത്തെ കിണര്‍ പരിശോധിച്ചപ്പോള്‍ ജീര്‍ണിച്ച മൃതദേഹം
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്; പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും