
മഞ്ചേശ്വരം: രാത്രിയിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ 25 ഗ്രാം എംഡിഎംഎയും 7 ലക്ഷം രൂപയുമായി കർണാടക സ്വദേശിയടക്കം 4 പേർ പിടിയിലായി. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പിടികൂടിയ 7 ലക്ഷം രൂപ ഇത്തരത്തിൽ എംഡിഎംഎ വിറ്റ് കിട്ടിയതാണെന്ന് പൊലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. അല്ലാം ഇക്ബാൽ, മുഹമ്മദ് ഫിറോസ്, അൻവർ അലിക്കുട്ടി, കർണാടക സ്വദേശിയായ മുഹമ്മദ് മൻസൂർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായ കർണാടക സ്വദേശി കർണാടക കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ്. വിദേശത്ത് നിന്ന് വന്ന് നാട്ടിൽ മാസങ്ങളായി ലഹര വില്പന നടത്തി വരുന്ന ആളാണ് അൻവർ. ഇവരെല്ലാം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് ലഹരി വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയവരിൽ നിന്നും കേരള - കർണാടക കേന്ദ്രീകരിച്ചുള്ള പ്രധാന ലഹരി മാഫിയകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam