പട്രോളിങിനിടെ പിടികൂടിയ 26 വയസുകാരനിൽ നിന്ന് പിടിച്ചത് 23 ഗ്രാം കഞ്ചാവ്; യുവാവ് അറസ്റ്റിൽ

Published : Oct 10, 2024, 05:32 AM IST
പട്രോളിങിനിടെ പിടികൂടിയ 26 വയസുകാരനിൽ നിന്ന് പിടിച്ചത് 23 ഗ്രാം കഞ്ചാവ്; യുവാവ് അറസ്റ്റിൽ

Synopsis

പന്നിയറ എന്ന സ്ഥലത്ത് വെച്ചാണ് പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ നിഖിൽ പിടിയിലാകുന്നത്.

വൈത്തിരി: കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. പൊഴുതന, അച്ചൂരാനം, അരയൻമൂല പുതിയ വീട്, വി.പി. നിഖിലിനെയാണ് (26) വൈത്തിരി ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ബുഘനാഴ്ച ഉച്ചയോടെ പന്നിയറ എന്ന സ്ഥലത്ത് വെച്ചാണ് പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ നിഖിൽ പിടിയിലാകുന്നത്. 23 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, രതിലാഷ്, വിനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ