26,000 രൂപ ശമ്പളം, പ്രായപരിധി 40 വയസ്; സംസ്ഥാനത്തുടനീളം അവസരം; 108 ആംബുലൻസ് പദ്ധതി, നേഴ്‌സുമാരെ നിയമിക്കുന്നു

Published : Nov 23, 2024, 08:32 AM IST
26,000 രൂപ ശമ്പളം, പ്രായപരിധി 40 വയസ്; സംസ്ഥാനത്തുടനീളം അവസരം; 108 ആംബുലൻസ് പദ്ധതി, നേഴ്‌സുമാരെ നിയമിക്കുന്നു

Synopsis

എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്.

ഒഴിവുകൾ ഉള്ള സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ  

കൊല്ലം- ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂർ, വെളിനല്ലൂർ, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം

പത്തനംതിട്ട: പള്ളിക്കൽ

ഇടുക്കി- ശാന്തൻപാറ, രാജാക്കാട്, വണ്ടിപ്പെരിയാർ, കട്ടപ്പന, കാഞ്ചിയാർ

എറണാകുളം-  അസമന്നൂർ, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ

തൃശൂർ- വരവൂർ, ചേലക്കര, പുത്തൻചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂർ, വെറ്റിലപ്പാറ
 
പാലക്കാട്- അലനല്ലൂർ, മണ്ണാർക്കാട്, പാലക്കാട് ടൗൺ, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി

മലപ്പുറം- കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താന്നൂർ, നിലമ്പൂർ
 
കോഴിക്കോട് -  കോഴിക്കോട് ടൌൺ, വടകര, രാമനാട്ടുകര, കുറ്റിയാടി, പേരാമ്പ്ര, പയ്യോളി, അഴിയൂർ, നാദാപുരം, മാവൂർ

വയനാട്- പനമരം, കൽപ്പറ്റ

കണ്ണൂർ- പാനൂർ, അഴിക്കോട്, കണ്ണൂർ ടൗൺ, കരിവള്ളൂർ, പയ്യന്നൂർ, തളിപ്പറമ്പ, തലശ്ശേരി

കാസർഗോഡ് - കാസറഗോഡ് ടൗൺ, ഉദുമ, ബദിയടുക്ക, കുമ്പള

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320, 7594050289 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

'പറഞ്ഞ കാശ് കൊണ്ട് വന്നല്ലോ, എങ്കിൽ എസ്ബിഐ സിഡിഎമ്മിലേക്ക് പോയേക്കാം'; ഡെപ്യൂട്ടി തഹസീൽദാരെ കുരുക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്