സൗദവിലാസത്തിൽ ഷാൻരാജ്, ഒരു മര്യാദയൊക്കെ വേണ്ടേ! കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും അടിപിടി; 28കാരൻ റിമാൻഡിൽ

Published : Feb 25, 2026, 07:47 AM IST
kappa case accused

Synopsis

ഉത്തരവ് ലംഘിച്ച് പൊലീസിനെ വെട്ടിച്ച് സിറ്റിയിലും പരിസരത്തും കറങ്ങി നടന്ന് അടിപിടി കേസുകളിൽ പ്രതിയായതോടെ കാപ്പാ നിയമം ലംഘിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: കാപ്പാനിയമം ലംഘിച്ച് നാടുകടത്തിയ യുവാവിനെ അടിപിടി കേസിൽ വീണ്ടും അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തു. ഊക്കോട് സൗദവിലാസത്തിൽ ഷാൻരാജ്(28) നെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കാപ്പാകേസിൽ നാടുകടത്തപ്പെട്ട പ്രതിയാണ് ഷാൻരാജ്. എന്നാൽ പൊലീസിനെ വെട്ടിച്ച് സിറ്റിയിലും പരിസരത്തും കറങ്ങി നടന്ന് അടിപിടി കേസുകളിൽ പ്രതിയായതോടെ കാപ്പാ നിയമം ലംഘിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക്കിന്‍റെ ഉത്തരവുപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സിറ്റിയിലെ പേട്ട, ശ്രീകാര്യം, കോവളം, പേരൂർക്കട, പൂജപ്പുര നേമം തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി, അക്രമം, പോക്സോ. എൻ.ഡി.പി.എസ് ആക്‌ട് പ്രകാരമുള്ള കേസുകളിലും ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കേരള ഈസ് നൈസ്, ഓള്‍സോ കേരള ബോയ്', ദേശാതിര്‍ത്തികള്‍ പ്രണയത്തിന് തടസമായില്ല, ഇത് മലപ്പുറം ഫ്രാൻസ് പ്രണയം
പേരില്‍ മാത്രം 'ടോപ് ഡൈന്‍', ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത് പഴകിയ ബീഫ് ചില്ലിയും ചിക്കന്‍ കറിയും കോഴിയിറച്ചിയും