
ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് മൂന്ന് പേർ അറസ്റ്റിൽ. രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കൊല്ലം ഹിൻഡാസ് മോര്‍ട്ടേഴ്സ് ഉടമ കിളികൊല്ലൂർ കാവുവിള പടിഞ്ഞാറ്റതിൽ ബിജു ദേവരാജൻ(ഹിൻഡാസ് ബിജു 46), കാവനാട് സുമാനിവാസിൽ പ്രതാപ് (51), കടപ്പാക്കട അമ്പാടിയിൽ വിനോദ്(48) എന്നിവരാണ് പിടിയിലായത്.
ബിജു, പ്രതാപ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കി വിശദമായ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ കൗൺസിലർ ബിജുദാസ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് പൂച്ചാക്കൽ സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രളയത്തില്‍ തകര്‍ന്ന റോഡ് നന്നാക്കുന്നില്ല; പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍
ആറുമാസം പ്രായമുള്ള കുഞ്ഞിനെ അര്‍ദ്ധരാത്രി തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപ്പെടുത്തി നാട്ടുകാരന്‍
ഓൺലൈൻ ക്ലാസ്: പഠന സൗകര്യമില്ലാത്ത 15 കുട്ടികൾക്ക് ടാബ്ലറ്റും ഇന്‍റര്‍നെറ്റും നൽകി ദയാപുരം സ്കൂൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam