ആശ്വാസ വാർത്ത; പാലക്കാട് നിന്നും കാണാതായ 3 കുട്ടികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി

Published : Jun 25, 2024, 07:16 AM IST
ആശ്വാസ വാർത്ത; പാലക്കാട് നിന്നും കാണാതായ 3 കുട്ടികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി

Synopsis

രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. 

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട് പുൽപ്പള്ളിയിൽ നിന്ന് രാത്രിയാണ് ഇവരെ കണ്ടെത്തിയത്. 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികൾ വീട് വിട്ടിറങ്ങിയത്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ കുട്ടികളെ കണ്ടെത്തിയെന്ന ആശ്വാസ വാർത്തയെത്തുന്നത്. 

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു