
മലപ്പുറം: മലപ്പുറം അത്തിപ്പറ്റയിൽ വീട്ടിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. ആൾത്താമസമില്ലാത്ത വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. വി.കെ. അഷറഫ് എന്നയാളുടേതാണ് വീട്. ഇദ്ദേഹം വിദേശത്താണ്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തിയിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. അയൽ വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമയെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam