
മലപ്പുറം: പുതുപൊന്നാനി കിണര്‍ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലപ്പെട്ടി സ്വദേശി കാപ്പൂരിന്റെ അന്‍സാര്‍ എന്ന മങ്കാത്ത അന്‍സാര്‍ (28), പൊന്നാ നി പള്ളിപ്പടി കോയാലിക്കനകത്ത് അബ്ദുല്‍ മജീദ് (29), മുല്ല റോ ഡില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ ഖാദര്‍ (ശിഹാബ് -32), മുക്കാടി പ റമ്പില്‍ അബ്ദുല്‍ മനാഫ് (25) എ ന്നിവരാണ് അറസ്റ്റിലായത്.
പുതു പൊന്നാനി സ്വദേശികളായ അഫ്സിനെയും ഷഹീറിനെയും സംഘം ചേര്‍ന്ന് മര്‍ദിച്ച് കൈ ഒടിക്കുകയും മൂക്കിന് ഇടിച്ചുപരിക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് ഇവരെ പൊന്നാനി ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സി.വി.ബി ബിന്‍, പ്രബേഷന്‍ എസ്.ഐ മ ഹേഷ് കുമാര്‍, സീനിയര്‍ സിവി ല്‍ പൊലീസ് ഓഫിസര്‍മാരായ സുധീഷ്, നാസര്‍, എസ്. പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ അന്വേ ഷണ സംഘം പല സ്ഥലങ്ങളില്‍നിന്നായി പിടികൂടിയത്. ഒളിവില്‍ പോയ പള്ളിപ്പടി സ്വദേശികളായ ഷാഫി, ജാസിര്‍ മമ്മാലി എന്നീ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്ര തികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam