കൊച്ചിയിൽ വൻ ലഹരി വേട്ട; അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ

Published : Oct 13, 2023, 11:13 PM ISTUpdated : Oct 13, 2023, 11:15 PM IST
കൊച്ചിയിൽ വൻ ലഹരി വേട്ട; അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ

Synopsis

ഇടപാടുകാർക്ക് കൈമാറാനാണ് ലബരി വസ്തു എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. 

കൊച്ചി:  കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂർ സ്വദേശികളായ 3 യുവാക്കളെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.  ഇടപാടുകാർക്ക് കൈമാറാനാണ് ലഹരി വസ്തു എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. കാശ്മീരിൽ നിന്ന് കൊറിയർ വഴിയാണ് ലഹരി വസ്തുവെത്തിയത്. ഇക്കാര്യം നിരീക്ഷിച്ച ശേഷമാണ് എക്സൈസ് പ്രതികളെ വലയിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു