41-കാരൻ, പെൺകുട്ടികളെ പീഡിപ്പിച്ച 2 കേസിൽ 27 വര്‍ഷം തടവ് ശിക്ഷ, മറ്റ് രണ്ട് കേസുകളിലും വിചാരണ

Published : Feb 21, 2024, 08:32 PM IST
41-കാരൻ, പെൺകുട്ടികളെ പീഡിപ്പിച്ച 2 കേസിൽ 27 വര്‍ഷം തടവ് ശിക്ഷ, മറ്റ് രണ്ട് കേസുകളിലും വിചാരണ

Synopsis

നെയ്യാറ്റിൻകരയിൽ രണ്ടു പോക്സോ കേസുകളിലായി പ്രതിക്ക് 27 വർഷം തടവും 80000 രൂപ പിഴയും വിധിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രണ്ടു പോക്സോ കേസുകളിലായി പ്രതിക്ക് 27 വർഷം തടവും 80000 രൂപ പിഴയും വിധിച്ചു. പരശുവയ്ക്കൽ പനയറക്കാല, മാവറത്തല ഷിനു (41)വിനെ യാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് എസ്. രമേശ് കുമാർ ശിക്ഷിച്ചത്. ഒരു കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു 17 വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 

മറ്റൊരു പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ 10 വർഷം കഠിന തടവിനും 30000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതി മറ്റു രണ്ടു കേസുകളിൽ കൂടി വിചാരണ നേരിടുകയാണ്. 2022-2023 കാലഘട്ടങ്ങളിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എസ് എസ് സജികുമാറാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. 

പ്രൊസിക്യൂഷൻ ഭാഗത്തു നിന്ന് ഒരു കേസിൽ 17 സാക്ഷികളെയും മറ്റൊരു കേസിൽ 15 സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ വെള്ളറട കെ.എസ്. സന്തോഷ്‌ കുമാർ,  ശ്യാമളാ ദേവി എന്നിവർ കോടതിയിൽ ഹാജരായി.

ഏറ്റവും മികച്ച കളക്ടര്‍, മികച്ച കളക്ടറേറ്റും തഹസിൽദാറും, സര്‍ക്കാര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം