കാർ ബൈക്കിലിടിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട് നാട്ടുകാരന്റെ കാലിൽ കാർ കയറ്റി 41കാരൻ

Published : Aug 19, 2025, 09:32 AM IST
Sunil kumar

Synopsis

കാർ ഇടിച്ച് നിലത്ത് വീണ് പരിക്കേറ്റ ദമ്പതികൾ ഇടിച്ച കാർ ഓടിച്ച ആളോട് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സുനിൽ കുമാർ ഇതിന് തയ്യാറായില്ല.

തൃശൂര്‍: ഇരുചക്രവാഹനത്തിൽ കാർ ഇടിച്ചു. നിലത്ത് വീണ് പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റി 41കാരൻ. മാള കുഴൂരിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടതിലെ വൈരാഗ്യത്തിലായിരുന്നു 41കാരന്റെ ക്രൂരത. സംഭവത്തിൽ മാള ഗുരുതുപ്പാല സ്വദേശി സുനില്‍ കുമാറി (41) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴൂര്‍ സ്വദേശി പുഷ്പന്റ കാലിലൂടെയാണ് സുനിൽ കുമാർ കാർ കയറ്റിയത്. ഓഗസ്റ്റ് 17ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ച് നിലത്ത് വീണ് പരിക്കേറ്റ ദമ്പതികൾ ഇടിച്ച കാർ ഓടിച്ച ആളോട് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സുനിൽ കുമാർ ഇതിന് തയ്യാറായില്ല. തർക്കം കണ്ട് വന്ന പ്രദേശവാസിയായ പുഷ്പൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സുനിൽ കുമാറിനോട് ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതനായ കാർ ഓടിച്ചിരുന്ന സുനിൽ കുമാർ പുഷ്പന്റെ കാലിലൂടെ കാറിന്റെ ചക്രം കയറ്റിയിറക്കി നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. മാള, അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി കേസുകളിലെ പ്രതിയാണ് 41കാരൻ. സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തുക, അടിപിടി, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം എന്നിങ്ങനെയുള്ള നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുനിൽ കുമാ‍ർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്
ഹാർബറിൽ കെട്ടിട നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം, നിർമ്മാണം തടഞ്ഞ് വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ