പുലർച്ചെ ഭാര്യയെ ആക്രമിച്ചു, തടഞ്ഞ അമ്മായിഅമ്മയെ യുവാവ് കുത്തിക്കൊന്നു; ആലപ്പുഴയിൽ കുടുംബവഴക്കിനിടെ കൊലപാതകം

Published : Oct 24, 2026, 04:11 PM ISTUpdated : Oct 24, 2026, 05:13 PM IST
joji joseph

Synopsis

ജയകുമാരിയുടെ ഭർത്താവ് ജയകുമാർ ജോലിക്കായി വീട്ടിൽനിന്ന് പുറത്തുപോയ സമയത്തായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തിൽ ജോജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു.

ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യമാതാവ് കൊല്ലപ്പെട്ടു. ഇടക്കുന്നം നെല്ലുംവിളയിൽ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) പിടിയിലായി. ഇന്ന്പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോജി ജോസഫും ഭാര്യ അർച്ചനയും തമ്മിൽ നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. പുലർച്ചെ അർച്ചനയെ കുത്താൻ ശ്രമിച്ചപ്പോൾ തടയാൻ ഇടയിൽകയറിയ ജയകുമാരിക്ക് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയകുമാരി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

കുടുംബ പ്രശ്നത്തെത്തുടർന്ന് അർച്ചന സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ജോജി ജോസഫിന്റെ ശല്യം സഹിക്കാതെയാണ് തിരികെ വീട്ടിലേക്ക് വന്നതെന്നാണ് ആരോപണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിൽപോയ പ്രതി ജോജി ജോസഫിനെ മാരാരിക്കുളം ഭാഗത്തുനിന്നും പൊലീസ് പിടികൂടി. പ്രതി ജില്ലയ്ക്ക് പുറത്ത് കടക്കാതിരിക്കാൻ നൂറനാട് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പ്രതിയുടെ ആക്രമണം ഭയന്ന് നാല് ദിവസം മുൻപ് കൊല്ലപ്പെട്ട ജയകുമാരിയുടെ കുടുംബം നൂറനാട് പൊലീസിൽ പരാതി നൽകിയിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നാൽ പൊലീസ് കൃത്യമായി നടപടി സ്വീകരിച്ചെല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനും മറ്റുമായി ഇയാളെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കൊല്ലപ്പെട്ട ജയകുമാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചേർത്തലയിൽ അഞ്ച് കൊല്ലം മുമ്പ് സ്കൂട്ടറിൽ 1.21 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി; പ്രതിക്ക് 2 വർഷം തടവും പിഴയും
കാറും ജീപ്പും ബൈക്കുമടക്കം 310 വാഹനങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം; കൊച്ചിയിൽ ഇ- ലേലവുമായി കേരള പൊലീസ്