
മലപ്പുറം: ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേരെ പിടികൂടി. പട്ടര്‍നടക്കാവ് നമ്പ്യായാകുന്നില്‍ നിന്ന് കല്‍പകഞ്ചേരി പൊലീസാണ് ഇവരെ പിടികൂടിയത്. മൂന്നിയൂര്‍ തലപ്പാറ സ്വദേശി സുലൈമാന്‍ (42), എടയൂര്‍ തിണ്ടലം സ്വദേശി മുഹമ്മദ് ഹനീഫ (42) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നമ്പ്യായാകുന്നിലുള്ള ആക്രിക്കടയില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയത്. 98 ചാക്കുകളിലായി 74,625 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.
കടകളില്‍ മൊത്തമായും ചില്ലറയായും വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കല്‍പക ഞ്ചേരി സിഐ സി കെ രാജേഷ്, എസ് ഐ സി കെ രാഘവന്‍, എ എസ് ഐമാരായ ഒ ദീപക്, സി ടി ശ്രീരാമചന്ദ്രന്‍, സിപിഒ എസ് പ്രവീണ്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam