കായംകുളം കായലിൽ കണ്ടെത്തിയ മൃതദേഹം പ്രദീപിന്‍റേത്, വീട്ടിൽ നിന്നും കാണാതായത് വെള്ളിയാഴ്ചയെന്ന് പൊലീസ്

Published : Sep 22, 2024, 12:44 PM ISTUpdated : Sep 22, 2024, 01:44 PM IST
കായംകുളം കായലിൽ കണ്ടെത്തിയ മൃതദേഹം പ്രദീപിന്‍റേത്, വീട്ടിൽ നിന്നും കാണാതായത് വെള്ളിയാഴ്ചയെന്ന് പൊലീസ്

Synopsis

വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടിൽ നിന്നും കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ  ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തുന്നത്.

കായംകുളം: ആലപ്പുഴ കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപ് (47) ആണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കായംകുളം പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയരുന്നു.

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടിൽ നിന്നും കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ  ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.

Read More : 'കുഞ്ഞിനെ കൊന്നത് ഭർത്താവിന്‍റെ അമ്മ, കഴുത്ത് ഞെരിച്ചത് ജനലിലൂടെ കണ്ടു'; വെളിപ്പെടുത്തൽ, മൃതദേഹം എവിടെ?

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്