5 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു; പാല്‍ തൊണ്ടയില്‍ കുരുങ്ങിയെന്ന് പ്രാഥമികനിഗമനം: സംഭവം നക്കുപ്പതി ഊരിൽ

Published : Jan 27, 2025, 01:05 PM ISTUpdated : Jan 27, 2025, 01:11 PM IST
5 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു; പാല്‍ തൊണ്ടയില്‍ കുരുങ്ങിയെന്ന് പ്രാഥമികനിഗമനം: സംഭവം നക്കുപ്പതി ഊരിൽ

Synopsis

 പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചതായിട്ടാണ് പ്രാഥമിക നി​ഗമനം.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു. നക്കുപ്പതി ഊരിൽ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചതായിട്ടാണ് പ്രാഥമിക നി​ഗമനം. കുഞ്ഞിനെ അ​ഗളി സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുഞ്ഞിന് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെ മുലപ്പാൽ കുടിക്കുന്ന സമയത്ത് പാൽ തൊണ്ടയിൽ കുരുങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിനെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു.

PREV
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം