ഒറ്റ ലക്ഷ്യം, ഒരു പഞ്ചായത്ത് മുഴുവൻ ഒന്നിച്ച്; അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ

Published : Jun 19, 2023, 02:15 AM IST
ഒറ്റ ലക്ഷ്യം, ഒരു പഞ്ചായത്ത് മുഴുവൻ ഒന്നിച്ച്; അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ

Synopsis

ആദ്യ ഘട്ടമായി സിഡിഎസ്, എഡിഎസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ലാസ് അവിടനല്ലൂർ എൽപി സ്കൂളിൽ നടന്നു

കോഴിക്കോട്: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി  5,000 കുടുംബശ്രീ അംഗങ്ങൾ. മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യദിനത്തിൽ നൽകാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി വിപുലമായ ബോധവൽകരണ പരിപാടിയാണ് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ആദ്യ ഘട്ടമായി സിഡിഎസ്, എഡിഎസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ലാസ് അവിടനല്ലൂർ എൽപി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്നേഹസ്പർശം കോ-ഓർഡിനേറ്റർ ശ്രീരാജ് ബോധവത്കരണ ക്ലാസെടുത്തു. മുഴുവൻ വാർഡുകളിലും ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

പഞ്ചായത്തിലെ കൂടുതൽ ആളുകൾ അവയവദാനത്തിന് സമ്മതം അറിയിക്കുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സമ്പൂർണ അവയവദാന പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ വിലാസിനി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി വിജയിപ്പിക്കാൻ സിഡിഎസ് ചെയർപേഴ്സൺ ഷീന യു എം കൺവീനറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് ചെയർമാനും സി കെ വിനോദൻ മാസ്റ്റർ കോർഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.

പ്രവാസികൾക്ക് സന്തോഷം, സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ ദാ നാട്ടിലെ ഉത്പന്നം! കടൽ കടന്ന് കേരള സോപ്സ് വരുന്നുണ്ടേ...

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ