'ബാങ്ക് ജീവനക്കാർ മരുമക്കളുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തി'; ആലപ്പുഴയിൽ 54 കാരൻ മരിച്ച നിലയിൽ

Published : Mar 25, 2023, 10:44 AM ISTUpdated : Mar 25, 2023, 10:48 AM IST
'ബാങ്ക് ജീവനക്കാർ മരുമക്കളുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തി'; ആലപ്പുഴയിൽ 54 കാരൻ മരിച്ച നിലയിൽ

Synopsis

ബാങ്ക് ഭീഷണിപ്പെടുത്തിയതിൽ ശശിക്ക് മനോവിഷമം ഉണ്ടായിരുന്നു. ശശിക്ക് മറ്റ് ബാധ്യതകൾ ഇല്ലായിരുന്നെന്നും സഹോദരൻ പറയുന്നു

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കയർ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി (54) ആണ് മരിച്ചത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ആക്സിസ് ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്. ബാങ്ക് ജീവനക്കാരൻ  ഇന്നലെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. വീടിന്റെ ആധാരം പണയം വെച്ചാണ് ശശി വായ്‌പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് മരുമക്കളുടെ മുന്നിൽ വെച്ചാണ് ഭീഷണിപ്പെടുത്തിയത്. വീടിന്റെ ഫോട്ടോയും ജീവനക്കാരൻ എടുത്തു. ബാങ്ക് ഭീഷണിപ്പെടുത്തിയതിൽ ശശിക്ക് മനോവിഷമം ഉണ്ടായിരുന്നു. ശശിക്ക് മറ്റ് ബാധ്യതകൾ ഇല്ലായിരുന്നെന്നും സഹോദരൻ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു