കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി, പിന്നാലെ കുട്ടി ജീവനൊടുക്കി; 58 കാരൻ അറസ്റ്റിൽ

Published : Aug 07, 2026, 11:47 AM IST
Kallara Pocso case

Synopsis

തുടക്കത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പൊലീസ് ധർമരാജനെ പിടികൂടിയത്.

തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലറ സ്വദേശിയായ ധർമരാജൻ (58) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തു. കഴിഞ്ഞയാഴ്ചയാണ് വൈകുന്നേരത്തോടെ വിദ്യാർഥിയെ വീടിന്‍റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പൊലീസ് ധർമരാജനെ പിടികൂടിയത്.

അറസ്റ്റിലായ ആള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി സംശയമുണ്ടെന്ന് സമീപവാസികൾ മൊഴി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ താൻ മുൻപ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായി പ്രതി സമ്മതിച്ചു. പീഡനത്തിൽ മനംനൊന്ത് കുട്ടി ജീവനൊടുക്കിയെന്നാണ് നിഗമനം. പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്ത് വധശ്രമക്കേസ് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ മൂക്കിന്‍റെ പാലം ഇടിച്ച് തകർത്തു, സഹോദരങ്ങൾ അറസ്റ്റിൽ
വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി, പിടിവിടല്ലേയെന്ന് ഉണ്ണികൃഷ്ണനും വിശാഖും; യുവതിക്ക് രക്ഷകരായി യുവാക്കൾ