ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; മരത്തിൽ തങ്ങി നിന്നു, വൻ ദുരന്തം ഒഴിവായി

Published : Jan 15, 2025, 11:36 AM ISTUpdated : Jan 15, 2025, 12:19 PM IST
ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; മരത്തിൽ തങ്ങി നിന്നു, വൻ ദുരന്തം ഒഴിവായി

Synopsis

കാഞ്ഞാർ പുത്തേട് വച്ച് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം മരത്തിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഇടുക്കി : അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പതിനഞ്ചോളം  പേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍-വാഗമണ്‍ റൂട്ടില്‍ പുത്തേടിന് സമീപമുള്ള കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട്  60 അടി താഴ്ചയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. ബംഗളുരുവില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു കുട്ടികളടക്കം 21 അയ്യപ്പ ഭക്തരാണ്  വാഹനത്തില്‍ ഉണ്ടായിരുന്നത്. 

കനത്ത സുരക്ഷയും മികച്ച ഏകോപനവും; ശബരിമലയിൽ ദര്‍ശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി

ശബരിമല ദര്‍ശനത്തിനു ശേഷം പുല്ലുമേടിലെത്തി മകരവിളക്ക് കണ്ട് മടങ്ങുകയായിരുന്ന സംഘം ഗുരുതരമായി  പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു അപകടം. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേയ്ക്ക് മറിയാതെ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരാണ് ആദ്യം ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നീട് കാഞ്ഞാര്‍ പൊലീസും മൂലമറ്റം, തൊടുപുഴ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണെങ്കിലും കാഞ്ഞാര്‍-പുള്ളിക്കാനം റൂട്ടില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനം മറിഞ്ഞതിനെ തുടർന്ന് പുറത്തേയ്ക്ക് ചാടിയപ്പോഴാണ് ഡ്രൈവർക്ക് പരിക്കേറ്റത്.


 

PREV
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്