
അരൂർ: ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (കോൺട്രാക്ർ-60) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടർന്ന് ഹൃദയാഘാതമുണ്ടായി. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ട്രീസാമ്മ. മക്കൾ: സുനിൽ, റിൻസി, റിൻജു, മരുമക്കൽ: ഷൈജൻ, ജോളി, സൗമ്യ. സഹോദരങ്ങൾ: സേവ്യർ, ജോർജ്.
Read More..... ക്രിസ്മസ് ദിനം കണ്ണീരിലാഴ്ത്തി സുഹൃത്തുക്കളുടെ മരണം; മോബിസും സാജനും മരിച്ചത് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam