ടിവി കാണിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 61 കാരൻ പിടിയിൽ

Published : May 28, 2024, 07:32 AM ISTUpdated : May 28, 2024, 07:34 AM IST
 ടിവി കാണിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 61 കാരൻ പിടിയിൽ

Synopsis

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. ഇതോടെ രക്ഷകർത്താക്കൾ പാലോട് പൊലീസിൽ പരാതി നൽകി.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. പാലോട് ലക്ഷംവീട് കോളനിയിൽ തുളസി(61)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത കടയിൽ സാധനം വാങ്ങാനായി പോയ കുട്ടിയെ ടിവി കാണിക്കാൻ എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് കയറ്റിയാണ് പ്രതി ലൈംഗിക ചൂഷണത്തിന്   ഇരയാക്കിയത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. ഇതോടെ രക്ഷകർത്താക്കൾ പാലോട് പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗോപകുമാർ ബിയുടെ നിർദ്ദേശപ്രകാരം പാലോട് എസ്.എച്ച്.ഒ സുബിൻ തങ്കച്ചൻ എസ് ഐ രവീന്ദ്രൻ നായർ, ജോയി വിഎസ് ജി എസ് സി പി ഓ അനീഷ് ദിലീപ് കുമാർ ജയ്സൺ കെ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുളസിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഡിമാൻഡ് ചെയ്തു.

Read More : മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്, പിന്നാലെ കീഴടങ്ങൽ; ഞെട്ടലിൽ അയൽവാസികൾ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്