
മീനങ്ങാടി: സ്ഥിരമായി ലഹരിവില്‍പ്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ കൂട്ടുപ്രതിയായ യുവാവ് രക്ഷപ്പെട്ടു. കണിയാമ്പറ്റ പുതൂര്‍ ഭാഗം മോര്‍ക്കാലായില്‍ വീട്ടില്‍ ജോയി (61) എന്നയാളെയാണ് നാല് ലിറ്റര്‍ വ്യാജ മദ്യവുമായി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന കണിയാമ്പറ്റ കാര്യമ്പാടി കല്ലായി വീട്ടില്‍ റഫീഖ എന്ന റഫിയുദ്ദീന്‍ (42) എന്നയാളെയാണ് പിടികൂടാനുള്ളത്. ശനിയാഴ്ച്ച രാവിലെ ആറുമണിയോടെയാണ് ജോയിയെ പിടികൂടുന്നത്. റഫിയുദ്ദീനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് അറിയിച്ചു.
ജോയി സ്ഥിരമായി ലഹരിവില്‍പ്പന കേസുകളില്‍ ഉള്‍പ്പെടാറുള്ളതാണെന്നും എന്നാല്‍ വ്യാജമദ്യവുമായി പിടിക്കപ്പെടുന്നത് ആദ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രിവന്റീവ് ഓഫീസര്‍മാരായ ചാള്‍സ് കുട്ടി, വി. രഘു, എം.എ. രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. മിഥുന്‍, എം. സുരേഷ്, വി.പി. വജീഷ് കുമാര്‍, കെ.ആര്‍. ധന്വന്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.എസ്. ശ്രീജിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam