'30 വർഷം മുൻപ് പ്രേമിച്ച് വിവാഹിതരായി', ഭർത്താവിന്റെ കാല് അടിച്ചൊടിക്കാൻ ക്വട്ടേഷൻ, 61കാരി അറസ്റ്റിൽ

Published : Feb 09, 2025, 02:13 PM ISTUpdated : Feb 09, 2025, 02:15 PM IST
'30 വർഷം മുൻപ് പ്രേമിച്ച് വിവാഹിതരായി', ഭർത്താവിന്റെ കാല് അടിച്ചൊടിക്കാൻ ക്വട്ടേഷൻ, 61കാരി അറസ്റ്റിൽ

Synopsis

അഡ്വാൻസ് കൈപ്പറ്റിയ അക്രമി സംഘം 62കാരന്റെ രണ്ട് കാലും വലതു കയ്യും തല്ലിയൊടിച്ചിരുന്നു. എഴുന്നേൽക്കാൻ പോലുമാവാതെ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

കലബുറഗി: ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ക്വട്ടേഷൻ നൽകിയത്.   കൽബുറഗിയിലെ ഗാസിപുർ സ്വദേശിനിയായ ഉമാ ദേവി എന്നയാളും ഇവരെ സഹായിച്ചവരും അടക്കം മൂന്ന് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. രണ്ട് കാലും  വലതു കയ്യും ഒടിഞ്ഞ് ചികിത്സയിൽ കഴിയുന്ന 62കാരന്റെ മകന്റെ പരാതിയിലാണ് അറസ്റ്റ്.

മുപ്പത് വർഷം മുൻപാണ് ഉമാദേവിയും ഗാസിപൂർ സ്വദേശിയുമായ വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച് വിവാഹം കഴിഞ്ഞിട്ട്.  അടുത്തിടെയായി ഭർത്താവിന് തന്നോട് താൽപര്യമില്ലെന്ന സംശയത്തിന് പിന്നാലെയാണ് വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവ് അടുപ്പത്തിലാണെന്ന ധാരണ ഉമാദേവിക്ക് തോന്നുന്നത്. ഇതിന് പിന്നാലെ വെങ്കടേഷിന്റെ കാല് തല്ലിയൊടിക്കാനായി ആരിഫ്, മനോഹർ, സുനിൽ എന്നിവർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഓരോരുത്തർക്കും ഇതിനായി  ഉമാദേവി അഡ്വാൻസും നൽകി. പിതാവിന് മർദ്ദനമേറ്റതിന് പിന്നാലെ ഉമാദേവിയുടെ മകൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്. 

നൈറ്റ് ഡ്യൂട്ടിക്ക് ആശുപത്രിയിലേക്ക്, വളവ് തിരിഞ്ഞപ്പോൾ റോഡിൽ കാട്ടാന, വയനാട്ടിൽ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ

എന്നാൽ ഭാര്യ ക്വട്ടേഷൻ നൽകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജയിൽമോചിതയായാൽ ഉമാദേവിക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നുമാണ് ആക്രമണത്തിനിരയായ വെങ്കടേഷ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനുവരി 18നായിരുന്നു 62കാരൻ ആക്രമിക്കപ്പെട്ടത്.  അൻപതിനായിരം രൂപ വീതമാണ് 61കാരി ക്വട്ടേഷന് അഡ്വാൻസ് തുക നൽകിയത്.  ബ്രഹ്‌മപുര പൊലീസാണ് കേസിൽ 62കാരന്റെ ഭാര്യ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാവായിക്കുളം പഞ്ചായത്തിൽ കടുത്ത നടപടിക്കൊരുങ്ങി കോൺഗ്രസ്; പ്രസിഡന്‍റ് സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെടും, രാജിയില്ലെങ്കിൽ അയോഗ്യതാ നടപടി
ആ‍ഡംബരക്കാറിൽ യാത്ര, രഹസ്യ വിവരം കിട്ടി പൊലീസ് കിളിമാനൂർ ജംഗ്ഷനിൽ കാത്തു നിന്നു; 10.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ