കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട ; 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

By Web TeamFirst Published Apr 25, 2019, 11:05 PM IST
Highlights

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഏഴ് യാത്രക്കാരില്‍ നിന്നും 2.2 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഏഴ് യാത്രക്കാരില്‍ നിന്നും 2.2 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലാക്കിയും ഹെയര്‍ക്രീമിനുള്ളില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

തിരൂരങ്ങാടി കാരിപ്പറമ്പ് വെള്ളാനിപ്പുല്ലന്‍ അബ്ദുള്‍ ലത്തീഫ് , താമരശ്ശേരി കോരങ്ങാട് കൂരപ്പപ്പൊയില്‍ മുഹമ്മദ് സാദിഖ് , കൊടുവള്ളി വാവാട് മേല്‍ത്തൊടിയില്‍ ജമാല്‍ അബ്ദുള്‍റഹിം , നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ ബഷീര്‍ , പുതുപ്പാടി കൈതപ്പൊയില്‍ പാളയല്‍ത്തൊടി മുഹമ്മദ് ഫസല്‍ , കണ്ണൂര്‍ ചൊക്ലി മറ്റത്ത് പുതിയപുരയില്‍ അബ്ദുള്‍സാലിത്ത് മനോളി , കോഴിക്കോട് ഇരിങ്ങല്‍ നെല്ലിക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ മലയില്‍ എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ഹെയര്‍ക്രീമില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച് കടത്തിയത് അബ്ദുള്‍ ലത്തീഫാണ്. മുഹമ്മദ് സാദിഹ് , ജമാല്‍ അബ്ദുള്‍ റഹിം , അബ്ദുള്‍ സാലിത്ത് മനോളി , ഷംസുദ്ദീന്‍ എന്നിവര്‍ സ്വര്‍ണ്ണം പല മിശ്രിതമാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ബഷീര്‍ 272 ഗ്രാം സ്വര്‍ണ്ണം സോക്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുഹമ്മദ് ഫസലിന്‍റെ ശരീരത്തിനുള്ളില്‍ നിന്നും 349 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത് .
 

click me!