വെളുപ്പിന് ഒരുമിച്ചിരുന്ന് മദ്യപാനം, വഴക്കിനിടെ മരത്തടികൊണ്ട് മകന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു, സംഭവം പാലക്കാട്

Published : Mar 05, 2026, 11:02 AM IST
palakkad murder

Synopsis

മ‍ദ്ദനത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി പിടിയിലായിരുന്നു.

പാലക്കാട്: പാലക്കാട് കൂനത്തറയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് കൊല്ലപ്പെട്ടു. കൂനത്തറ കാവുങ്കര വീട്ടിൽ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞമാസം 23 ന് പുലർച്ചയാണ് അക്രമം നടന്നത്. ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. വഴക്കിനിടെ പ്രകോപിതനായ മനോജ് കയ്യിൽ കിട്ടിയ മരത്തടി കൊണ്ടാണ് പിതാവിനെ മർദ്ദിച്ചത്.

മ‍ദ്ദനത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡിൽ ആണ് ഇയാളുള്ളത്. മകനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിറ്റാട്ടുകരയിൽ വീട് വാടകക്കെടുത്തു, സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പേ വാർ ഹൗസ് തുടങ്ങി ടി.എൻ. പ്രതാപൻ, വിക്ടറി ഉറപ്പെന്നും പ്രഖ്യാപനം
വെള്ളനാട് ശശിയെ പിടികൂടാതെ പോലീസും വനംവകുപ്പും; മുള്ളൻപന്നിയെ കൊന്ന കേസിൽ പൊലീസും വനംവകുപ്പും ഒളിച്ചുകളി തുടരുന്നു