രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം സമ്മാനം; ടിക്കറ്റുമായി ഒരാള്‍ മുങ്ങി

Published : Jul 12, 2019, 10:25 PM ISTUpdated : Jul 12, 2019, 10:29 PM IST
രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം സമ്മാനം; ടിക്കറ്റുമായി ഒരാള്‍ മുങ്ങി

Synopsis

കുഞ്ചുതണ്ണിയിൽ ജോലിക്കിടെ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 65 ലക്ഷം രൂപ അടിച്ചത്.

ഇടുക്കി: രണ്ട്  സുഹൃത്തുക്കൾ ചേര്‍ന്നെടുത്ത  ലോട്ടറിക്ക് 65 ലക്ഷം രൂപ സമ്മാനം. എന്നാല്‍ ബാങ്കിലെത്തിയപ്പോൾ കൂട്ടുകാരിലൊരാള്‍ ടിക്കറ്റുമായി മുങ്ങി. തിങ്കളാഴ്ചയാണ് കെട്ടിടപ്പണിക്കാരായ ഹരികൃഷ്ണനും സാബുവും ചേര്‍ന്ന് വിൻവിൻ ലോട്ടറി എടുത്തത്.

കുഞ്ചുതണ്ണിയിൽ ജോലിക്കിടെ ഇവര്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 65 ലക്ഷം രൂപ അടിച്ചത്. ഇതോടെ വിശ്വസ്തതനായ ബ്ലോക്ക് പഞ്ചായത്ത് അംഗം നെൽസനുമൊത്ത് ഇരുവരും മൂന്നാർ എസ്.ബി.ഐ ശാഖയിലെത്തി. ഇരുവരുടെയും പേരിൽ അക്കൗണ്ട് തുടങ്ങാൻ ബാങ്ക് അധികൃതർ നിർദ്ദേശം നൽകി.

എന്നാൽ രേഖകൾ കൈവശമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച സാബു ഹരികൃഷ്ണന്റെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി അവിടെ നിന്നും മുങ്ങുകയായിരുന്നു. മൊബൈലിൽ  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‍ഡ് ഓഫ് ചെയ്തെന്നുള്ള സന്ദേശമാണ് ലഭിച്ചത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം ഹരികൃഷ്ണന് മനസിലായത്. സംഭവത്തിൽ ഇയാൾ മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരിശോധനക്ക് ബൈക്ക് തടഞ്ഞപ്പോൾ 23 കാരന് പരുങ്ങൽ, വണ്ടിക്കുള്ളിൽ ഒളിപ്പിച്ചത് 3 എൽഎസ്‍ഡി സ്റ്റാമ്പുകൾ, അറസ്റ്റിൽ
ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം