സ്വകാര്യ ബസ് വളവ് വീശിയെടുത്തു, ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

Published : Feb 08, 2025, 02:57 AM IST
സ്വകാര്യ ബസ് വളവ് വീശിയെടുത്തു, ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

Synopsis

വേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ അന്നക്കുട്ടി വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഇടുക്കി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പന്നൂര്‍ മംഗലത്ത് (കളമ്പാകുളത്തില്‍) പരേതനായ ഏബ്രഹാമിന്റെ ഭാര്യ  അന്നക്കുട്ടി (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ചെപ്പുകുളം പള്ളിക്കുസമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. 

വേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ അന്നക്കുട്ടി വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ അന്നക്കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിവെത്തിച്ചു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന്    വൈകുന്നേരം നാലിന് പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. മക്കള്‍ : ആശ, അജോ, പരേതനായ അജി. മരുമക്കള്‍: രജിത, ജോയ്സ്. 

Read More : കൂറ്റനാട് ഇടഞ്ഞ ആനയുടെ മുകളിൽ നിന്ന് അസ്കർ വീണത് കൊമ്പിൽ തലയിടിച്ച് ആനയുടെ കാൽച്ചുവട്ടിൽ; നടുക്കുന്ന അനുഭവം

PREV
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ