സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ 75 കാരകൻ പീഡിപ്പിച്ചെന്ന് പരാതി, പോക്സോ ചുമത്തി കേസെടുത്തു

Published : Oct 12, 2026, 04:19 PM IST
rape survivor

Synopsis

കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് മൊഴി. ഇതിനിടെ പെൺകുട്ടി സുഹ്യത്തിന്റെ സഹായം തേടി. മൊബൈലിലേക്ക് ലൊക്കേഷൻ അയച്ചു നൽകിയതോടെ സുഹൃത്ത് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

കൊല്ലം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചതായ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ 75 വയസ്സുകാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താൻ നിർമാതാവാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയിൽ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പെൺകുട്ടി പണം തിരികെ ചോദിച്ചു.

ഇതോടെ രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് പണം തിരികെ തരാം എന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി അവിടേക്ക് വിളിച്ചുവരുത്തി. കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് മൊഴി. ഇതിനിടെ പെൺകുട്ടി സുഹ്യത്തിന്റെ സഹായം തേടി. മൊബൈലിലേക്ക് ലൊക്കേഷൻ അയച്ചു നൽകിയതോടെ സുഹൃത്ത് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാല് ദിവസം പ്രായമായ കുഞ്ഞിന്‍റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹതയുടെ ചുരുളഴിയുമോ? മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
കൊല്ലത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവർ അമ്പലക്കരയിലെ ബാറിനടുത്തുള്ള പുരയിടത്തിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം