'ഗ്ലാസ് നമ്മൾ തന്നെ കഴുകണം', ചായ വിളമ്പുന്ന റോബോ എട്ടാം ക്ലാസുകാരന്റെ 800 രൂപയുടെ കണ്ടുപിടിത്തം

By Web TeamFirst Published Aug 19, 2022, 4:49 PM IST
Highlights

വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ചായയും മറ്റും എത്തിക്കുന്ന റോബോട്ടിക് സിസ്റ്റം ആദ്യമായി മലയാളികള്‍ കണ്ടത് സി ഐ ഡി മൂസയിലെ ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രമാണ്

മലപ്പുറം: വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ചായയും മറ്റും എത്തിക്കുന്ന റോബോട്ടിക് സിസ്റ്റം ആദ്യമായി മലയാളികള്‍ കണ്ടത് സി ഐ ഡി മൂസയിലെ ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രമാണ്. എന്നാല്‍ ഇതൊരു കോമഡി സീനല്ല. വീട്ടിലെത്തുന്ന വിരുന്നുകാര്‍ക്ക് ചായയും പലഹാരവും നല്‍കാന്‍ 800 രൂപ ചെലവില്‍ കുഞ്ഞന്‍ റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുകയാണ് നാട്ടിലെ കുട്ടി ശാസ്ത്രഞ്ജനന്‍ കോട്ടയ്ക്കല്‍ എടരിക്കോട് പാണ്ടിക്കാട്ട് വീട്ടിലെ ആറാം ക്ലാസുകാരന്‍ ജോണ്‍ പോള്‍.

പാചകം ചെയ്ത ഭക്ഷണം റോബോട്ടിന്റെ കൈയിലുള്ള പാത്രത്തില്‍ വച്ചാല്‍ അതിഥികള്‍ക്ക് എത്തിച്ചുകൊടുക്കും. നാട്ടിലിപ്പോള്‍ പതിനൊന്നുകാരനായ ജോണും ജോണിന്റെ ഫുഡ് ഡെലിവറി റോബോട്ടുമാണ് ഹീറോ. ചെറുപ്പത്തില്‍ തന്നെ ഇലക്ട്രിക് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന പ്രകൃതക്കാരനാണ് ജോണ്‍. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രണ്ടാഴ്ച കൊണ്ടാണ് ഒന്നര മീറ്റര്‍ നീളവും 60 സെന്റീമീറ്റര്‍ വീതിയുമുള്ള റോബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

Read more: ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

12 വോള്‍ട്ടിന്റെ നാല് 100 ആര്‍ പി എം മോട്ടോര്‍, രണ്ട് ഇന്‍ഫ്രോറെഡ് സെന്‍സര്‍, ഒരു മോട്ടോര്‍ ഡ്രൈവര്‍, രൂപം ഉണ്ടാക്കിയെടുക്കാന്‍ തെര്‍മോകോള്‍ എന്നിവയാണ് ഉപയോഗിച്ചത്. മോട്ടറില്‍ ഘടിപ്പിച്ച വീലുകളുടേയും സെന്‍സറിന്റേയും സഹായത്തോടെയാണ് പ്രവര്‍ത്തനം. ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം എന്നുള്ള പ്രത്യേകത കൂടി ഇതിനുണ്ട്. റിട്ടേഡ് അധ്യാപികയായ റോസിയും ജോണിന്റെ കൂടെ സഹായത്തിനുണ്ട്. 

Read more: പ്രണയം നടിച്ച് മലപ്പുറത്തേക്ക് തട്ടിക്കൊണ്ടുവന്ന ബംഗാളി പെൺകുട്ടിയെ രക്ഷപ്പെടുത്തി, കാമുകൻ പിടിയിൽ

കോട്ടയ്ക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്‌ക്കൂളിലാണ് പഠിക്കുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആവുക എന്നതാണ് ലക്ഷ്യം. അമ്മ ഐജെ റാനി അധ്യാപികയാണ്. പിതാവ്  പിസിജോ ജോണ്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റില്‍ ഉദ്യാഗസ്ഥനാണ്. സഹോദരങ്ങള്‍ റിന്ന മേരി, കോ വാകീം എന്നിവരും പൂര്‍ണ്ണ പിന്തുണയുമായി ജോണിന്റെ കൂടെയുണ്ട്. മൊബൈല്‍ ബ്ലൂടൂത്ത് വഴി  ഓടിക്കാനാവുന്ന ചെറിയ കാറാണ് ജോണ്‍ ആദ്യം നിര്‍മ്മിച്ചത്. ചായ കുടിച്ച് കഴിഞ്ഞാൽ ഗ്ലാസ് റോബോട്ട് തന്നെ കഴുകിവയ്ക്കുമോ എന്ന് ചോദിച്ചാൽ അതിഥികൾ പോയാൽ ഞങ്ങൾ തന്നെ കഴുകുമെന്ന് സിഐഡി മൂസ ഡയലോഗിൽ ജോൺ മറുപടി പറയും.

Read more: ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ

click me!