വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോയി; പത്തനംതിട്ടയിൽ 95 കാരിയെ പീഡിപ്പിക്കാൻ ശ്രമം, അയൽക്കാരനായ 68 കാരൻ അറസ്റ്റിൽ

Published : Dec 02, 2025, 03:06 PM IST
Pathros John

Synopsis

വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു.

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ 95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമം. പ്രതി പത്രോസ് ജോണിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മൽപ്പിടുത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടഞ്ഞ് വയോധികയെ മോചിപ്പിച്ചു. പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ വയോധികയും മകളും മാത്രമാണ് ഉള്ളത്. മകൾ ജോലിക്ക് പോയ സമയത്തായിരുന്നു അക്രമം.

PREV
Read more Articles on
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്