
കോതമംഗലം: കോതമംഗലം വടാട്ടുപാറ അരീക്കൽ സിറ്റിയിൽ വീടിൻ്റെ അടുക്കള മുറ്റത്ത് എത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വീടിൻ്റെ അടുക്കളമുറ്റത്താണ് ആദ്യം രാജവെമ്പാലയെ കണ്ടത്. കൂടുതൽ ആളുകൾ എത്തിയതോടെ സമീപത്തെ റോഡരികിലെ കൽക്കെട്ട് ഭാഗത്തേക്ക് പാമ്പ് നീങ്ങി. വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി സ്ഥലത്തെത്തി സാഹസികമായി കൂറ്റൻ പാമ്പിനെ പിടികൂടുകയായിരുന്നു.
പെൺ വർഗത്തിൽപെട്ട 15 അടി നീളമുള്ള രാജവെമ്പാലയെ വനപാലകർക്ക് കൈമാറി. പിന്നീട് ഉൾ വനത്തിൽ തുറന്നുവിട്ടു. ചൂടു കൂടി വരുന്നതിനാൽ വീടിൻ്റെ തണുപ്പ് കൂടുതലുള്ള ഭാഗങ്ങളിലേക്ക് പാമ്പ് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും വാതിലുകളും ജനലുകളും അടച്ചിട്ട് ജാഗ്രത പാലിക്കണമെന്നും മാർട്ടിൻ മേക്കമാലി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam