മലമ്പുഴയിൽ ഡാമിൽ വെള്ളം കുടിക്കാൻ കാട്ടാനക്കൂട്ടം: പന്ത്രണ്ടോളം ആനകൾ, കൂട്ടത്തിലൊരു കുട്ടിയാനയും

By Web TeamFirst Published May 29, 2023, 10:00 PM IST
Highlights

ഇവ പലപ്പോഴും കാടിറങ്ങി പുലർച്ചെയും വൈകിട്ടുമൊക്കെയാണ് മലമ്പുഴ ഡാമിന്റെ വ്യഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തുന്നത്. 

പാലക്കാട്:  മലമ്പുഴയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മലമ്പുഴ ഡാമിൻ്റെ വൃഷ്ടി പ്രദേശത്താണ് കാട്ടാനകൾ ഇറങ്ങിയത്. കൂട്ടത്തിൽ ഒരു കുട്ടിയാന  ഉൾപെടെ 12ഓളം ആനകൾ. ഡാമിൽ നിന്ന് വെള്ളം കുടിക്കാൻ എത്തിയതാണ് ആനക്കൂട്ടം. മലമ്പുഴ പഞ്ചായത്തിലെ ആറ് വാർഡുകളിലായി മുപ്പത് കാട്ടാനക്കൂട്ടം സ്ഥിരമായുണ്ട്. ഇവ പലപ്പോഴും കാടിറങ്ങി പുലർച്ചെയും വൈകിട്ടുമൊക്കെയാണ് മലമ്പുഴ ഡാമിന്റെ വ്യഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തുന്നത്. ഇങ്ങനെ വരുന്ന കാട്ടാനക്കൂട്ടത്തിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കുടുങ്ങാറുണ്ട്. തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളത്.

വെള്ളം കുടിച്ചതിന് ശേഷമായിരിക്കും ഇവ പലപ്പോഴും ജവനാസ മേഖലയിലേക്ക് ഇറങ്ങാറുള്ളത്. പതിവു പോലെ ഇന്ന് വൈകിട്ടാണ് കാട്ടാനക്കൂട്ടം എത്തിയത്. ഇന്ന് രാവിലെയും കാട്ടാന ശല്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇവിടെ ഉയർന്നത്. ഇങ്ങനെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കാട്ടാനക്കൂട്ടം അവരുടെ പതിവ് വിഹാരം നടത്തുന്നത്. 

പാലക്കാട്ട് കാട്ടാനക്കൂട്ടമിറങ്ങി, നാട്ടാനയെ ആക്രമിച്ചു

മകനുമായി സൗഹൃദം സ്ഥാപിച്ചു, ലോണിന് ഒപ്പ് ഇടീച്ചു, കരമടയ്ക്കാൻ പോയപ്പോൾ വീട്ടുകാർ ഞെട്ടി; വസ്തു പോയി, അറസ്റ്റ്

 

click me!