നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

Published : Oct 07, 2024, 03:48 PM ISTUpdated : Oct 07, 2024, 03:50 PM IST
നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

Synopsis

നെല്ലിയാമ്പതിയിൽ വ്യൂ പോയന്‍റ് കാണാൻ പോയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ എട്ടുപേരെ നെന്മാറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്:പാലക്കാട് നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വ്യൂ പോയന്‍റ് കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. എട്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് സൂചന.പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെല്ലിയാമ്പതിയിലെ  പ്രധാന കേന്ദ്രത്തിൽ നിന്ന് വിനോദ സഞ്ചാര വകുപ്പ് തന്നെ ഏര്‍പ്പെടുത്തിയ ജീപ്പുകളിലാണ് വ്യൂ പോയന്‍റിലേക്ക് പോകുന്നത്. ഓഫ് റോഡുകളില്‍ വാഹനം ഓടിക്കാൻ പരിചയമുള്ളവരാണ് ജീപ്പ് ഓടിക്കുന്നത്. കുത്തനെയുള്ള ഇറക്കവും ചെളിയും മറ്റും നിറഞ്ഞതാണ് റോഡ്. ശക്തമായ മഴയെ തുടര്‍ന്ന് റോഡിൽ നല്ല രീതിയിൽ തെന്നലുണ്ടായിരുന്നുവെന്നാണ് പറയുന്നത്. പെട്ടെന്ന് ജീപ്പ് മറിഞ്ഞ് താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ഉടനെ ബസ് നിര്‍ത്തി ഡ്രൈവര്‍, യാത്രക്കാരെ രക്ഷപ്പെടുത്തി

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്