പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

Published : Sep 02, 2021, 11:42 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

Synopsis

ജോലി വാഗ്ദാനം ചെയ്ത് കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി...

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ.  കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാര്‍ (23) ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. ജനുവരി മധ്യത്തോടെ മൂന്നാറിലെ ബന്ധുവീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയായിരുന്നു. പിന്നീട് ജോലി വാഗ്ദാനം ചെയ്ത് കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

ആറ് മാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂന്നാര്‍ എസ് ഐ എം പി സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്‌നാട്ടിലെ രജപാളയത്തില്‍ നിന്നുമാണ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. മൂന്നാറിലെ ബന്ധുവീട്ടിലെത്തിയ മനോജ് കുമാര്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വിവാഹ വാഗ്ദാനം നല്‍കി തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്