ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടക്കം; നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് സം​ഗീത അധ്യാപകൻ മരിച്ചു

Published : Feb 13, 2023, 12:10 PM IST
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടക്കം; നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് സം​ഗീത അധ്യാപകൻ മരിച്ചു

Synopsis

ആറന്മുളയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.   

മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സംഗീത അധ്യാപകൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. കറ്റാനം വെട്ടിക്കോട് അമൃതവർഷിണിയിൽ കെ ഓമനക്കുട്ടൻ (കറ്റാനം ഓമനക്കുട്ടൻ - 64) ആണ് മരിച്ചത്. ഞായർ വൈകിട്ട് മൂന്നരക്ക് പന്തളം-മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമല കവലയ്ക്ക് സമീപമാണ് അപകടം. ആറന്മുളയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. 

അപകടം നടന്ന ഉടൻ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാംസ്കാരിക പ്രവർത്തകനാണ്. ഒപ്പമുണ്ടായിരുന്ന തെക്കേക്കര കുറത്തികാട് മേപ്പള്ളി വിജയഭവനിൽ ചന്ദ്രന്(58) പരിക്കേറ്റു. കായംകുളം പുതുപ്പള്ളി പ്രയാർ കെഎൻഎം ഗവ. യുപി സ്‌കൂളിൽ നിന്നും വിരമിച്ചശേഷം സംഗീത ക്ലാസുകൾ നടത്തിവരികയായിരുന്നു ഓമനക്കുട്ടൻ. ഭാര്യ: വിജയമ്മ.  മക്കൾ: നീലാംബരി(ഫിസിയോ തെറാപ്പിസ്റ്റ്, ഇടപ്പോൺ ജോസ്‌കോ ഹോസ്പിറ്റൽ), നിധിൻ ലാൽ. മൃതദേഹം ഇടപ്പോൺ ജോസ്കോ ആശുപത്രി മോർച്ചറിയിൽ.  സംസ്‌കാരം ചൊവ്വ പകൽ 2 ന് വീട്ടുവളപ്പിൽ. 

ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ? അഭിമാനം പോകും; ആശങ്കകള്‍ക്കിടയിലും ചിരി വിടാതെ ശശികല


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയുന്നു, മാർച്ചുമായി എസ്എഫ്ഐ
ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു