വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

Published : Jun 21, 2024, 04:04 PM IST
വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

Synopsis

വിമാനത്താവളത്തിലെ പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ സംശയം തോന്നി പിന്തുടർന്ന പൊലീസ് കൂത്തുപറമ്പ് റോഡിൽ വച്ച് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം പിടിച്ചത്. 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പൊലീസിന്‍റെ പിടിയിൽ. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷീറിനെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്. ദോഹയിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ഇയാൾ കണ്ണൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ സംശയം തോന്നി പിന്തുടർന്ന പൊലീസ് കൂത്തുപറമ്പ് റോഡിൽ വച്ച് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം പിടിച്ചത്. നാല് ക്യാപ്സൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകായിരുന്നു 1123 ഗ്രാം സ്വർണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയും, അധികാരത്തിലെത്തിയാൽ മറക്കും: നടൻ സൂര്യ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും