ചാരിറ്റി പിരിവിന് വന്നു; ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു, അന്വേഷണത്തിൽ കണ്ടത് വൻ തട്ടിപ്പ്

Published : Mar 16, 2024, 12:37 PM IST
ചാരിറ്റി പിരിവിന് വന്നു; ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു, അന്വേഷണത്തിൽ കണ്ടത് വൻ തട്ടിപ്പ്

Synopsis

പറയകാട് എകെജി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിൽ ഓട്ടിസം ബാധിച്ച യുവതി ഒറ്റയ്ക്കുള്ളപ്പോൾ ചാരിറ്റിയുടെ ഭാഗമായുള്ള പിരിവിന് എന്ന വ്യാജേന വന്നയാൾ യുവതിയുടെ 7 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. 

ആലപ്പുഴ: ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ. പാലക്കാട് ആലത്തൂർ സിവിൽ സ്റ്റേഷന് സമീപം പത്ത് വർഷമായി പ്രവർത്തിച്ചുവരുന്ന മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ചെയർമാനായ ജഹാംഗീർ (56) എന്നയാളെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

പറയകാട് എകെജി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിൽ ഓട്ടിസം ബാധിച്ച യുവതി ഒറ്റയ്ക്കുള്ളപ്പോൾ ചാരിറ്റിയുടെ ഭാഗമായുള്ള പിരിവിന് എന്ന വ്യാജേന വന്നയാൾ യുവതിയുടെ 7 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ചാരിറ്റി സ്ഥാപനത്തിലെ തട്ടിപ്പും കണ്ടെത്തിയത്. ഒരു രേഖയും ഇല്ലാതെ ഒരേ നമ്പറിലുള്ള ഒന്നിലധികം രസീത് ബുക്കുകൾ അച്ചടിച്ച് പലർക്കായി വിതരണം ചെയ്ത് തുക സമാഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിരിവു നടത്തുന്നവരിൽ കൂടുതലും അന്തർ സംസ്ഥാനക്കാരായിരുന്നു. അതേസമയം, മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെയും കുത്തിയതോട് പൊലീസ് തിരിച്ചറിഞ്ഞു. 

ചരമക്കോളങ്ങളും സംസ്കാര അറിയിപ്പുകളും വിടാതെ വായിക്കും, സംസ്കാര സമയത്ത് വീട്ടിൽ മോഷണം, 44കാരൻ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ
റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി