
ഹരിപ്പാട് : ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം . ഹരിപ്പാട് ഈരിക്കൽ സ്വദേശികളായ കിറോഷ്, അഖിൽ എന്നീ യുവാക്കൾ കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് തിരിച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നതു കണ്ടത്. പൊട്ടിവീണ വൈദ്യുത കമ്പി യാത്രക്കാരുടെ ദേഹത്ത് തട്ടി ജീവന് ഭീഷണിയുണ്ടാക്കും വിധം റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.
അപകടസാഹചര്യം മനസ്സിലാക്കിയ യുവാക്കൾ ഉടൻ തന്നെ കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയും നൈറ്റ് പട്രോളിങ്ങിൽ ഉണ്ടായിരുന്ന കരീലകുളങ്ങര എസ് ഐ സുനുമോൻ പോലീസ് ഉദ്യോഗസ്ഥരായ അനീസ്, ലതി എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻ മുറിച്ച് നീക്കം ചെയ്തു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും യുവാക്കളും ചേർന്ന് ഗതാഗതം പുനസ്ഥാപിച്ച ശേഷമാണ് ഇരുവരും വീട്ടിലേക്ക് പോയത്. അപകടം ഒഴിവാക്കാൻ സഹായിച്ച പോലീസിനെയും യുവാക്കളെയും നാട്ടുകാർ അഭിനന്ദിച്ചു.
മദ്യലഹരിയില്‍ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനെ ഇടിച്ചു, നിര്‍ത്താതെ പോയി; പരാതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam