പേരാമ്പ്രയിൽ ഡ്രൈവര്‍ സ്‍കൂള്‍ ബസില്‍ മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

Published : Feb 28, 2023, 08:16 PM IST
പേരാമ്പ്രയിൽ ഡ്രൈവര്‍ സ്‍കൂള്‍ ബസില്‍ മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

Synopsis

രാവിലെ കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം സമീപത്തെ ഗ്രൗണ്ടിൽ ബസ് പാർക്ക്‌ ചെയ്ത് വിശ്രമിക്കുകയായിരുന്നു അശോകൻ. 

കോഴിക്കോട്: പേരാമ്പ്രയിൽ സ്കൂൾ ബസ് ഡ്രൈവറെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സെന്‍റ് മീരാസ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ അഞ്ചാം പീടിക സ്വദേശി അശോകൻ ആണ് മരിച്ചത്. രാവിലെ കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം സമീപത്തെ ഗ്രൗണ്ടിൽ ബസ് പാർക്ക്‌ ചെയ്ത് വിശ്രമിക്കുകയായിരുന്നു അശോകൻ. പിന്നീട് നാട്ടുകാരാണ് ബസിനുള്ളിൽ മരിച്ച നിലയിൽ അശോകനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌ കിട്ടിയാലേ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു