പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു

Published : Nov 30, 2022, 01:50 PM IST
പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു

Synopsis

ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ  നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി.

പത്തനംതിട്ട: അടൂർ ഇളമണ്ണൂരിൽ ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ  നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ്  തീ പൂർണമായും അണച്ചത്.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്