പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

By Web TeamFirst Published Aug 22, 2021, 9:20 AM IST
Highlights

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.
 

പഴനി: പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി-കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കേറ്റു. മറ്റ് വിനോദ സഞ്ചാരികള്‍ വാന്‍ മറിഞ്ഞുകിടക്കുന്നത് കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!