
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞു കയറുകയായിരുന്നു. ഈ സമയം അവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല. സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കാഷ്വാലിറ്റിയിൽ അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി മെഡിക്കൽ കോളേജിന്റെ ഒപി വഴി പുറത്തേക്ക് പോവുകയായിരുന്നു. അതേസമയം, പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും അപകടമൊന്നും ഉണ്ടായില്ലെന്നാണ് വിവരം.
ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; ഇസ്ഫഹാൻ നഗരത്തിൽ മിസൈൽ ആക്രമണം, വ്യോമ ഗതാഗതം നിർത്തിവെച്ചു
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam