
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് സമീപത്തുള്ള മരത്തിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാശ്രമം. തിരുവനന്തപുരം വെള്ളരട പൊലീസ് സ്റ്റേഷന് സമീപം ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്റ്റേഷന്‍ വളപ്പിലെ മരത്തിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കുന്നത്തുകാല്‍ സ്വദേശി ഷാജിയാണ് മരത്തിന് മുകളില്‍ കയറിയത്. പൊലീസ് കള്ളക്കേസില്‍ കുടുങ്ങിയെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ചതോടെ ഷാജി മരത്തില്‍നിന്ന് താഴെയിറങ്ങുകയായിരുന്നു.