
പാലക്കാട്: പാലക്കാട് അട്ടപ്പാടി പുതൂറിൽ കവുങ്ങ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ആനക്കൽ നഗർ സ്വദേശി വീരൻ ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ജോലി ചെയ്യാൻ പോയ സ്ഥലത്ത് മരം മുറിക്കാൻ സഹായിക്കാൻ ചെന്നപ്പോഴാണ് കവുങ്ങ് തലയിൽ വീണത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam