കോവളത്ത് കടലിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ യുവാവ് അടിയൊഴുക്കിൽപ്പെട്ടു; രക്ഷകരായത് ലൈഫ് ഗാർഡുകൾ

Published : Jan 12, 2025, 04:05 AM IST
കോവളത്ത് കടലിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ യുവാവ് അടിയൊഴുക്കിൽപ്പെട്ടു; രക്ഷകരായത് ലൈഫ് ഗാർഡുകൾ

Synopsis

സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതോടെ സംഭവം കണ്ട ലൈഫ് ഗാർഡുകൾ ആമിറിനെ രക്ഷപ്പെടുത്തി.

തിരുവനന്തപുരം: കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ദില്ലി സ്വദേശി ആമിർ (22) ആണ് കോവളത്ത് കടലിൽ കുളിക്കവെ അടിയൊഴുക്കിൽപ്പെട്ടത്. ഇടക്കല്ലിന് സമീപത്തെ ബീച്ചിന് സമീപം കടലിൽ കുളിച്ചുകൊണ്ടിരിക്കവേ ശക്തമായ തിരയടിച്ച് അടിയൊഴുക്കിൽ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചതോടെ സംഭവം കണ്ട ലൈഫ് ഗാർഡുകളായ എം. വിജയൻ. റോബിൻസൺ എന്നീ ലൈഫ് ഗാർഡുകൾ ചേർന്ന് ആമിറിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. 

കോവളത്തും സമീപ പ്രദേശത്തും ഇന്നലെ തിര അൽപ്പം ഉയർന്ന നിലയിലായിരുന്നു. കോവളം തീരത്ത് തിരയടി ശക്തമായതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച സഞ്ചാരികൾക്ക് കടൽക്കുളിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ബീച്ചുകളിൽ അപായ സൂചനയായി ചുവന്ന കൊടിയും സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ തിരമാലയില്ലാതിരുന്നതോടെയാണ് സഞ്ചാരികളെ കുളിക്കാൻ അനുവദിച്ചിരുന്നത്.

READ MORE: ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസം; വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങിയ വരനും സംഘവുമായി കയ്യാങ്കളി
 

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു