ബം​ഗാളിൽ നിന്ന് തൃശൂരിലേക്ക് എത്തിയ യുവാവിൻ്റെ കയ്യിൽ പെയിൻ്റ് ഡബ്ബകൾ; സംശയം തോന്നി പരിശോധന, 20 കിലോ കഞ്ചാവ്

Published : Jan 28, 2025, 05:44 PM IST
ബം​ഗാളിൽ നിന്ന് തൃശൂരിലേക്ക് എത്തിയ യുവാവിൻ്റെ കയ്യിൽ പെയിൻ്റ് ഡബ്ബകൾ; സംശയം തോന്നി പരിശോധന, 20 കിലോ കഞ്ചാവ്

Synopsis

സംശയം തോന്നിയ കമൽ കുമാറിൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ഡബ്ബകൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു.  

തൃശൂർ: പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് പെയിന്റ് ഡബ്ബയിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി കമൽകുമാർ മണ്ഡൽ ആണ് അറസ്റ്റിലായത്. സംശയം തോന്നിയ കമൽ കുമാറിൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ഡബ്ബകൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു.

ഷാലിമാർ തിരുവനന്തപുരം ട്രെയിനിലാണ് കമൽകുമാർ കേരളത്തിലെത്തിയത്. ഇയാൾ രണ്ട് പെയിന്റ് ഡബ്ബകളിലായി 20 കിലോ കഞ്ചാവ് കടത്തുകയായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് തൃശ്ശൂർ റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ഡബ്ബ പരിശോധിച്ചപ്പോൾ കഞ്ചാവും കണ്ടെത്തി. 

'രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്'; ഉത്തരവുമായി തെലങ്കാന കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി